തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങളിൽ പി.പി. ദിവ്യ പങ്കാളിയാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിയമത്തിന് അതീതരാണെന്ന ധാരണ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവീൻബാബുവിനെ അപമാനിക്കുകയും, വേട്ടയാടുകയും ചെയ്തു, അത് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ നിയമം കർശനമായി പ്രയോഗിച്ച് നീതി ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

