Sunday, May 19, 2024
spot_img

അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ല; പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഡ്വ. സൈബി ജോസ്

കൊച്ചി : അഡ്വ. സൈബി ജോസിനെതിരെ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ അന്വേഷണത്തിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഈ മാസം 21ലേക്ക് മാറ്റി.പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നുവെന്നും അറസ്റ്റ് ഭയപ്പെടുന്നുണ്ടെങ്കിൽ അതിനെ നേരിടാൻ നിയമത്തിന്റെ വഴിയിലൂടെ ശ്രമിക്കണമെന്നും അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ലെന്നും കോടതി പറഞ്ഞു.

ഒരു കേസിൽ നിന്ന് പിൻമാറാൻ സൈബി ജോസ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി.

Related Articles

Latest Articles