Friday, May 3, 2024
spot_img

അണികളെ കെണിയിലെ എലികളാക്കുന്നോ ??മുസ്‌ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് അഡ്വ. ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ സിപിഎം നിലപാട് ശരിവയ്ക്കുന്നതെന്ന് എം.വി.ജയരാജൻ

കണ്ണൂര്‍ : മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി.ജയരാജനെ ഗൂഢാലോചനക്കുറ്റത്തിൽനിന്നു രക്ഷിക്കാൻ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ. ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍, സിപിഎം നിലപാട് ശരിവയ്ക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി .

കള്ളത്തെളിവുണ്ടാക്കാന്‍ അഡ്വ.ഹരീന്ദ്രനെ ആരെങ്കിലും സഹായം നൽകിയെങ്കിൽ അവർക്കെതിരെ കേസെടുക്കണം. സിപിഎം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനും കിരാതമുറ സ്വീകരിക്കാനുമാണ് യുഡിഎഫ് ഇടപെട്ടതെന്നും എം.വി.ജയരാജന്‍ ആരോപിച്ചു. ടി.പി.ഹരീന്ദ്രന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു

Related Articles

Latest Articles