Friday, January 2, 2026

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാൾ! മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഇന്ന് 96ാം പിറന്നാള്‍: ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകൾ അറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി അദ്ദേഹത്തിന് ആശംസകളറിയിച്ചത്. അരമണിക്കൂറോളം നേരം അദ്ദേഹം അദ്വാനിയുമായി ചെലവഴിച്ചു.

‘ബഹുമാന്യനായ അദ്വാനിജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മദിനാശംശകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആയുരാരോഗ്യത്തിനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’. ചിത്രങ്ങള്‍ പങ്കുവച്ച് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്യുകയുണ്ടായി.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാളാണ് അദ്ദേഹം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

1927ല്‍ ജനിച്ച ലാല്‍ കൃഷ്ണ അദ്വാനി ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 1998 മുതല്‍ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 10, 14 ലോക്‌സഭകളില്‍ പ്രതിപക്ഷനേതാവായിരുന്നു. ഈ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന നേതാവും അദ്ദേഹമാണ്.

Related Articles

Latest Articles