Tuesday, May 21, 2024
spot_img

താലിബാൻ ഭീകരരെ ചുട്ടെരിച്ച് അഫ്ഗാൻ സൈന്യം; 33 തീവ്രവാദികളെ കാലപുരിക്കയച്ചു

കാബൂൾ: താലിബാൻ ഭീകരർക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ സൈന്യം. ബാൽഖ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ 33 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ഷുഹാദ ജില്ലയിലെ ബദക്ഷാൻ പ്രവിശ്യയിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് അഫ്ഗാൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ച മുതലാണ് അഫ്ഗാൻ സേന താലിബാനെ നേരിടാൻ ആരംഭിച്ചത്. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കൽഗാർ, ഷോർട്ടെപ ജില്ലകളിലെ താലിബാൻ താവളങ്ങൾക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. 33 ഭീകരർ മരിച്ചതിന് പുറമേ 19 ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റു. താവളങ്ങളിൽ ഭീകരർ സൂക്ഷിച്ച വൻ ആയുധ ശേഖരവും ആക്രമണത്തിൽ തരിപ്പണമായി. ആക്രമണത്തിൽ താലിബാൻ കമാൻഡർ ഉൾപ്പെടെ നിരവധി ഭീകരർക്ക് പരിക്കേറ്റിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അഫ്ഗാന്റെ വടക്ക്- കിഴക്കൻ മേഖലകളിൽ താലിബാൻ ശക്തമായ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണങ്ങൾക്ക് പാകിസ്താനാണ് താലിബാനെ പിന്തുണയ്ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.എന്നാൽ കഴിഞ്ഞ ദിവസം പാകിസ്താൻ അതിർത്തിയായ സ്പിൻ ബോൾഡക് മേഖലയിൽ നിന്നും സേന ഭീകരരെ തുരത്തിയിരുന്നു. എന്നാൽ ഇതിന് വ്യോമസേന ശക്തമായ തിരിച്ചടി നൽകുമെന്നാണ് പാകിസ്താൻ അറിയിച്ചത്.

കൂടാതെ അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറാൻ ആരംഭിച്ചതു മുതൽ താലിബാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിവരുന്നത്. അഫ്ഗാൻ പടിഞ്ഞാറൻ മേഖലയിൽ താലിബാൻ വെടി നിർത്തൽ കരാറും ലംഘിച്ചിട്ടുണ്ട്. അതേ സമയം താലിബാൻ ആക്രമണങ്ങളെ അഫ്ഗാൻ സൈന്യവും പ്രതിരോധിക്കുന്നുണ്ട്. മാത്രമല്ല 70 ഓളം ജില്ലകളിൽ നടത്തിയ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിരവധി ഭീകരരെയാണ് സൈന്യം അറസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles