Friday, May 10, 2024
spot_img

പെഗാസസ് ഫോൺ ചോർത്തൽ; മാധ്യങ്ങളുടേത് കെട്ടിച്ചമച്ച റിപ്പോർട്ടുകൾ; എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്രം

ദില്ലി: പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം അറിയിച്ചു. ഫോൺ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി കേന്ദ്രം രംഗത്ത് വന്നത്. ദി ഗാർഡിയൻ, ദി വയർ, തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഫോൺ ചോർത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

എന്നാൽ മാധ്യമങ്ങൾ കെട്ടിച്ചമച്ച റിപ്പോർട്ടുകളാണ് പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന് ലഭിച്ച ചോദ്യാവലിയിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ കാലങ്ങളായി സർക്കാർ നൽകുന്നുണ്ട്. മാധ്യങ്ങൾ സ്വയം അന്വേഷികളും, വിധികർത്താക്കളുമായി മാറുകയാണെന്നും കേന്ദ്രം പറഞ്ഞു. സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഇതിൽ നിന്നും സർക്കാരിന് ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസിസുമായി ബന്ധമില്ലെന്ന് വ്യക്തമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രി നേരത്തെ പാർലമെന്റിൽ ഉൾപ്പെടെ വിശദമാക്കിയിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

രണ്ട് കേന്ദ്രമന്ത്രിമാർ, ആർഎസ്എസ്, ബിജെപി നേതാക്കൾ. മൂന്ന് പ്രതിപക്ഷ നോതാക്കൾ, 40 ഓളം മാധ്യമ പ്രവർത്തകർ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഓരോ പൗരന്റെയും മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥരാണെന്നും, അതുകൊണ്ടുതന്നെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോ

Related Articles

Latest Articles