Saturday, May 18, 2024
spot_img

അഫ്‌ഗാന്റെ വിമാനം തകര്‍ന്നു വീണു: വിമാനത്തിലുണ്ടായിരുന്നത് രണ്ട് സൈനീകർ; വെടിവെച്ചിട്ടതാണെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്​ഗാൻ സൈനീക വിമാനം ഉസ്ബക്കിസ്ഥാനിൽ തകർന്നു വീണു. രണ്ട് സൈനീകരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് രക്ഷപ്പെട്ടതായാണ് വിവരം. വിമാനം വെടിവെച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇരുന്നൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിലെത്തി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ ഉള്‍പ്പടെ രാജ്യത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെയാണ് തിരികെയെത്തിക്കാനുള‌ളത്.

മാത്രമല്ല അഫ്ഗാന്റെ സൈനിക വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അനുവാദമില്ലാതെ കടന്നുവെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്റൂം സുല്‍ഫിക്കറോവ് പറഞ്ഞു. അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്സോണ്ടാരിയോ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ജെറ്റ് തകര്‍ന്നത്. ഇന്നലെ ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു.

താലിബാന്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ് ഒരു വിഭാഗം ജനങ്ങള്‍. നേരത്തെ അവസാന യാത്രാവിമാനം പുറപ്പെടുന്നതിടെയുണ്ടായ വെടിവയ്‌പ്പില്‍ വിമാനത്താവളത്തില്‍ അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.രാജ്യം വിടാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles