Monday, May 20, 2024
spot_img

അഫ്ഗാൻ ജനത കൊടുംപട്ടിണിയിൽ; ഭീകരത ഇല്ലാതാക്കിയാൽ സഹായമെത്തിക്കും; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ

ദില്ലി: താലിബാൻ ഭീകരർ അഫ്ഗാൻ (Afghanistan) കീഴടക്കിയത് മുതൽ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ് രാജ്യത്തെ ജനങ്ങൾ. ഈ സാഹചര്യത്തിലാണ് ഇന്ത്യ അഫ്ഗാനിലേക്ക് ജനങ്ങൾക്കായി ഭക്ഷ്യ സാധനങ്ങൾ കയറ്റി അയച്ചത്. എന്നാൽ അതിനെ പാകിസ്ഥാൻ തടയിടുകയായിരുന്നു. പാകിസ്ഥാൻ ഭക്ഷ്യ സാധനങ്ങളുമായി എത്തിയ ഇന്ത്യൻ വാഹനങ്ങളെ കടത്തിവിട്ടില്ല. കൊടുംക്രൂരതയാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയോട് കാണിച്ചത്.

എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. അഫ്ഗാൻ ജനതയ്‌ക്കായി എന്തുസഹായവും എത്തിക്കാൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഭീകരത ഇല്ലാതാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന നയം താലിബാൻ (Taliban) സ്വീകരിക്കണമെന്ന നിലപാടും ഇന്ത്യ മുന്നോട്ടുവച്ചു.

മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ജയ്ശങ്കർ നയം വ്യക്തമാക്കിയത്. തുർക്മേനിസ്ഥാൻ, കസാഖിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

എല്ലാ മദ്ധ്യേഷ്യൻ രാജ്യങ്ങളും അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനായി ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നും വിദേശകാര്യ മന്ത്രി (Foreign Minister) പറഞ്ഞു. മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ മൂന്നാമത് സമ്മേളനമാണ് ഇന്ത്യയിൽ നടക്കുന്നത്. രാജ്യങ്ങൾ ക്കിടയിലെ വാണിജ്യ വ്യാപാര വികസന കൂട്ടായ്മകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. മേഖലയിൽ നിരന്തരമായ ഭീകരതയാൽ കൊടും ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്ന അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ ഏറെ ആശങ്കാകുലരാണെന്നും എല്ലാവരും സംയുക്തമായി അഫ്ഗാനെ സഹായിക്കുകയാണ് വേണ്ടതെന്നും ജയശങ്കർ ആവർത്തിച്ചു.

Related Articles

Latest Articles