കാബൂൾ: അഫ്ഗാനിൽ ഭീകരർക്കെതിരെ ആയുധമെടുത്ത് ജനങ്ങൾ. ഇതോടെ അഫ്ഗാനിസ്ഥാൻ എളുപ്പത്തിൽ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാൻ ഭീകരരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പടിഞ്ഞാറൻ അഫ്ഗാൻ നഗരമായ ഹെറാറ്റിലെ തെരുവിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. താലിബാൻ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ ജനങ്ങളുടെ സഹായത്തോടെ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. താലിബാന്റെ മുൻ ഭരണത്തിലെ കൊടും ക്രൂരതകളാണ് ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാൻ സേന ഭീകരർക്കെതിരെ നടത്തിയ പ്രത്യാക്രമണത്തിൽ മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടിരുന്നു.
തുടക്കത്തിൽ തന്നെ ഗ്രാമങ്ങൾ പിടിച്ചടക്കിയ താലിബാൻ നഗരങ്ങളിൽ പിടിമുറുക്കാൻ ശ്രമിച്ചതോടെയാണ് ചെറുത്ത്നിൽപ്പ് ശക്തമായത്. താലിബാൻ പിടിച്ചെടുത്ത നഗരപ്രാന്തങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്. താലിബാനെ നേരിടാൻ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാൻ സേന നടത്തുന്നത്. അതേസമയം ആരുടെയും ആഹ്വാനമില്ലാതെയാണ് ജനങ്ങൾ ഭീകരർക്കെതിരെ പോരാടാനിറങ്ങിയത്. ഹെറാത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് കാണ്ഡഹാർ, ലഷ്കർ ഗാഹ് നഗരങ്ങളിലും താലിബാനെതിരെയുളള ചെറുത്തുനിൽപ്പ് ശക്തമായി തുടരുകയാണ്. അഫ്ഗാനിൽ വാണിജ്യപരമായും സാംസ്കാരികമായും പ്രാധാന്യമുളള നഗരമാണ് ലഷ്കർ ഗാഹ്.താലിബാനെതിരെ പോരാടാൻ കാബൂൾ തുടങ്ങിയ വിദൂര നഗരങ്ങളിൽ താമസിക്കുന്നവരും ജന്മ നാടുകളിലേക്ക് എത്തുകയാണ്. താലിബാനെ ചെറുക്കുന്നത് അഭിമാനബോധം വളർത്തുന്നുവെന്നാണ് അവർ പറയുന്നത്.
എന്നാൽ ഇത്തരത്തിൽ അഫ്ഗാനിലെ ജനങ്ങൾ ആയുധമെടുക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 1980 ൽ രാജ്യത്ത് കടന്നുകയറിയ സോവിയറ്റ് യൂണിയന്റെ സൈന്യത്തെ പുറത്താക്കാനായിരുന്നു അഫ്ഗാനിലെ ജനങ്ങൾ ഇതിനുമുമ്പ് ആയുധമെടുത്ത് ഒന്നിച്ച് തെരുവിലിറങ്ങിയത്. അന്ന് കരുത്തരായ സോവിയറ്റ് സൈന്യം ജനങ്ങളുടെ ശക്തിക്കുമുന്നിൽ തോറ്റ് തുന്നംപാടി. അന്നും ഹെറാത്ത് നഗത്തിലാണ് ആദ്യം ജനങ്ങൾ സോവിയറ്റ് സൈന്യത്തിനെതിരെ രംഗത്തെത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

