Thursday, May 16, 2024
spot_img

അടിക്ക് തിരിച്ചടി; താലിബാൻ ഭീകരരെ കാലപുരിയ്ക്കയച്ച് അഫ്ഗാൻ സേന; ഭീകരകേന്ദ്രവും തകർത്തു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 81 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. നോർത്തേൺ ബാൾക്ക് പ്രവിശ്യയിലായിരുന്നു ആക്രമണം ഉണ്ടായത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെ ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾക്ക് സൈന്യം കനത്ത നാശനഷ്ടം വരുത്തിയതായി റിപ്പോർട്ടുകൾ പുറത്ത്.

ഈ ആക്രമണത്തിൽ 43 ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചിരുന്ന ഇരുപത്തിയഞ്ചോളം വാഹനങ്ങളും മോട്ടോർ ബൈക്കുകളും അഫ്ഗാൻ സേന തകർത്തു. ഭീകര കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങളും അഫ്ഗാൻ സേന പിടിച്ചെടുത്തിട്ടുണ്ട്.

മുൻപ് ജനവാസ കേന്ദ്രത്തിൽ ആക്രമണം നടത്തിയ താലിബാൻ ഭീകരർ നൂറോളം സാധാരണക്കാരെ വധിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അഫ്ഗാൻ സേന പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് അഫ്ഗാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles