Thursday, May 2, 2024
spot_img

പുതിയ കൊവിഡ് വകഭേദം: വാക്സിൻ കൊണ്ടും പ്രതിരോധിക്കാനാകില്ല; ആശങ്കയിൽ ലോകരാജ്യങ്ങൾ

ദില്ലി: ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസ് കൂടുതൽ വ്യാപനശേഷിയുള്ളതെന്ന് പുതിയ പഠനം. രാജ്യത്ത് മെയ് മാസത്തിലായിരുന്നു സി. 1.2 എന്ന വകഭേദം കണ്ടെത്തിയത്. കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിനെ അതിജീവിക്കുന്നതാണെന്നും പഠനം വ്യക്തമാക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി), ക്വാസുലു നെറ്റാല്‍ റിസര്‍ച്ച്‌ ഇന്നോവേഷന്‍, ദക്ഷിണാഫ്രിക്കയിലെ സ്വീക്വന്‍സിങ് പ്ലാറ്റ്‌ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്.

ഓഗസ്റ്റ് 13-വരെയായി ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. C.1 നെ അപേക്ഷിച്ച് C.1.2 വൈറസുകളിൽ കൂടുതൽ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ആഗസ്ത് 24-ന് പ്രീപ്രിന്റ് റിപോസിറ്ററി MedRxiv- ൽ പോസ്റ്റ് ചെയ്തിട്ടുള്ള പഠനം പറയുന്നു. മ.12 വകഭേദത്തിന്റെ ജനിതക വ്യതിയാന നിരക്ക് പ്രതിവർഷം 41.8 ആണെന്നും പഠനത്തിൽ പറയുന്നു. ഇത് മറ്റ് വേരിയന്റുകളുടെ നിലവിലെ ആഗോള മ്യൂട്ടേഷൻ നിരക്കിനേക്കാൾ ഇരട്ടി വേഗതയുള്ളതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles