Wednesday, May 1, 2024
spot_img

കുട്ടികളില്‍ ഹൈപ്പര്‍ആക്ടിവിറ്റിയും പിരുപിരുപ്പും ശ്രദ്ധക്കുറവും ; നിയന്ത്രിക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

ചില കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി മാതാപിതാക്കള്‍ക്ക് വില്ലനാകാറുണ്ട്. എത്ര ശ്രമിച്ചാലും അടക്കിയിരുത്താനും പഠിപ്പിക്കാനും സാധ്യമാകാറില്ല. എന്നാല്‍ അവരെ വികൃതി കൂടിയ കുട്ടികള്‍ എന്ന ലേബല്‍ നല്‍കി അരികുവത്കരിക്കുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്. പിരുപിരുപ്പിനും ശ്രദ്ധക്കുറവിനുമൊക്കെ എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തി പരിഹരിക്കുകയാണ്.

മനുഷ്യരുടെ തലച്ചോറും പ്രവര്‍ത്തനവും തമ്മില്‍ സുദൃഢമായ ബന്ധമാണ് ഉള്ളത്. കുടലിനെ രണ്ടാമത്തെ തലച്ചോര്‍ എന്നും പറയാറുണ്ട്. പല കുട്ടികളിലെയും ഈ ഹൈപ്പര്‍ ആക്ടിവിറ്റിയും ഇറിറ്റബിലിറ്റിക്കുമൊക്കെ കാരണം ചില ഭക്ഷണങ്ങളാണെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍. അതുകൂടാതെ ചില കാരണങ്ങളും ഉണ്ടാകാറുണ്ട്. ഹൈപ്പര്‍ ആക്ടിവിറ്റിയും ഇറിറ്റബിലിറ്റിയും ശ്രദ്ധക്കുറവിനുമൊക്കെ ആധാരമായ പ്രശ്‌നങ്ങള്‍ നോക്കാം.

ഹൈപ്പര്‍ ആക്ടിവിറ്റി
ഹൈപ്പര്‍ ആക്ടിവിറ്റിക്ക് ഫുഡ് അലര്‍ജി ഒരു കാരണമെന്ന് പീഡിയാട്രീഷ്യന്‍മാര്‍ പറയുന്നു. അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തില്‍ പല ഭാഗങ്ങളിലും നീര്‍ വീക്കം ഉണ്ടാകുന്നു. ഇത് അസ്വാസ്ഥ്യത്തിലേക്കും ഹൈപ്പര്‍ ആക്ടിവിറ്റിയിലേക്കും നയിക്കും.
ഇതിനൊക്കെ പുറമേ ചിലരില്‍ ഫുഡ് ഇന്‍ഡോളറന്‍സ് ഉണ്ടാകാറുണ്ട്. ഇത് അലര്‍ജി പോലെയല്ല. ചില ഭക്ഷണങ്ങള്‍ ഗ്യാസ് രൂപപ്പെടുത്തുകയും വയറ് വീര്‍ക്കാന്‍ ഇടയാക്കുകയും ചെയ്യും. വയറുവേദനയോ മലബന്ധമോ സൃഷ്ടിക്കാനും കാരണമാകും. ഇതൊക്കെ കുട്ടികളില്‍ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍
പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത ഭക്ഷണങ്ങള്‍,രുചിയും മണവും വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ച ഭക്ഷണങ്ങള്‍,നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, ബേക്കറി പലഹാരങ്ങള്‍,പാക്കറ്റ് പാനീയങ്ങള്‍,മധുരം ഉള്ള ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ കുട്ടികള്‍ക്ക് വില്ലനാകുന്നു. രാസ കീടനാശിനികള്‍ അധികം ഉപയോഗിച്ച ഫ്രൂട്‌സ്,പച്ചക്കറികള്‍ ,ഗ്ലൂട്ടന്‍ അധികം അടങ്ങിയ ഗോതമ്പ്,മൈദ പോലുള്ളവയുടെ അധിക ഉപയോഗവും കുട്ടികള്‍ക്ക് ദോഷം ചെയ്യാറുണ്ട്.
അജിനോമോട്ടോ ഉപയോഗിച്ച ഭക്ഷണങ്ങള്‍,ജങ്ക് ഫുഡ് എന്നിവ കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് മതിയായ ഊര്‍ജ്ജം നല്‍കില്ല. ഇത് ശ്രദ്ധക്കുറവിലേക്ക് നയിക്കും. അയണ്‍ പോലുള്ള മൂലകങ്ങളുടെ കുറവ് ഓര്‍മശക്തിയെ ബാധിക്കുകയും ഒന്നിലും ഫോക്കസ് ചെയ്യാനാകാതെ പല കാര്യങ്ങളിലേക്കും ചിന്തയെ തിരിച്ചുവിടുകയും ചെയ്യുന്നു.

Related Articles

Latest Articles