Tuesday, May 21, 2024
spot_img

ആഫ്രിക്കൻ പന്നിപ്പനി കണ്ണൂരിൽ സ്ഥിരീകരിച്ചു; രോഗം ബാധിച്ച്‌ ചത്തത് 14 പന്നികൾ

കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി കണ്ണൂർ ജില്ലയിൽ സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുന്നതായിരിക്കും.

രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത് മാനന്തവാടിയിലെ ഫാമിലാണ്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കിയിരുന്നു. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നിരുന്നലും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.

Related Articles

Latest Articles