Saturday, May 4, 2024
spot_img

കെ എസ് ആർ ടി സിയുടെ സിറ്റി സർക്കുലർ സർവീസിനെതിരെ പ്രതിഷേധം! സ്വിഫ്റ്റ് ബസുകൾ തടഞ്ഞ് തൊഴിലാളികൾ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു. സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐ ടി യു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിന്‍റെ നേതൃത്വത്തിൽ ബസ് തടയുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് എടുക്കാൻ വന്ന ഡ്രൈവറെ ഇറക്കാനും ശ്രമം നടന്നിട്ടുണ്ട്.

കെ എസ് ആര്‍ ടി സി യിൽ പ്രശ്നങ്ങൾ അരങ്ങേറുന്നതോടെയാണ് ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ‌ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ കലാപക്കൊടി ഉയർത്തിയത്. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളാണ് സി ഐ ടി യു തടഞ്ഞത്. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു ആവശ്യം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്കരിക്കുമെന്ന് ബി എം എസും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഇന്നത്തെ ഉദ്‌ഘാടന ചടങ്ങിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അനുവദിക്കല്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസ്സുകൾ എത്തിയാൽ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും ബസ് തടയാനാണ് തീരുമാനം.

Related Articles

Latest Articles