ദില്ലി: അഞ്ചു സംസ്ഥാനങ്ങളിൽ നാലിലും തിളക്കമാർന്ന തെരെഞ്ഞെടുപ്പ് വിജയവും തുടർഭരണവും നേടിയ ബിജെപി മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ തെരെഞ്ഞെടുപ്പികൾക്കൊരുങ്ങുന്നു. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി യാണ് ഭരണകക്ഷി. പുതിയ വോട്ടർമാരെ ചേർക്കുന്ന പ്രവർത്തനങ്ങളിലും നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്ന ബൂത്ത് തല പ്രവർത്തനങ്ങൾക്കും അതാത് സംസ്ഥാനങ്ങളിൽ തുടക്കമായിക്കഴിഞ്ഞു. ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് തിരിച്ചടി നേരിട്ട ഹിമാചൽ പ്രദേശിൽ നേതൃമാറ്റത്തിന് ബിജെപി മുതിർന്നേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ജയ്റാം താക്കൂറിനെ മാറ്റി അനുരാഗ് താക്കൂറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന സൂചനയുണ്ട്. നാല് സംസ്ഥാനങ്ങളിൽ ഫോറടിച്ച ബിജെപി ഗുജറാത്തിലും ഹിമാചലിലും ഭരണത്തുടർച്ച നേടി സിക്സറടിക്കുമെന്ന് അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2022 അവസാനത്തോടെ ഗുജറാത്തും ഹിമാചലും വിജയിച്ച് ബിജെപി സിക്സറടിക്കും. ആറില്‍ ഒന്ന് വോട്ടു പോലും ആം ആദ്മി പാർട്ടിക്ക് കിട്ടില്ലെന്നും അനുരാഗ് പറഞ്ഞു.

