Thursday, October 1, 2026

വയോധികനെ കാണാതായിട്ട് ദിവസങ്ങൾ; വീടിനടുത്തുള്ള പ്രദേശത്ത് അഴുകിയമണം, തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് സെപ്റ്റിക് ടാങ്കിൽ

കാസർകോട്: കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിന് പിന്നാലെ വീടിനടുത്തുള്ള പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. സീതാംഗോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് അഴുകിയ മണം പടർന്നതോടെ കഴിഞ്ഞ ദിവസം സമീപവാസികൾ ആണ് പരിശോധന നടത്തിയത്.

തോമസിന്റെ വീടിന് സമീപത്തുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തിപെടുത്തിയിരിക്കുകയാണ്.

Related Articles

Latest Articles