Saturday, May 18, 2024
spot_img

ഇവിടെ തമ്മിൽ തല്ലില്ല !ഇവിടെ സീറ്റിനായി അടിപിടിയില്ല;അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി .മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 57 പേരുടെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. നേരത്തെ പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി പട്ടികയിൽ എം.പിമാരെയും കേന്ദ്രമന്ത്രിമാരേയും കൂട്ടത്തോടെ കളത്തിലിറക്കിയപ്പോഴും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേരില്ലാത്തത് ചര്‍ച്ചയായിരുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയില്‍ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തെരെഞ്ഞുടുപ്പിൽ മത്സരിച്ച് വിജയിച്ച ബുധ്നിയില്‍ തന്നെയാണ് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും ജനവിധി തേടും. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദത്തിയയിലും മത്സരിക്കും.

രാജസ്ഥാനില്‍ 41 സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ ഏഴ് എം.പിമാരുടെ പേരുണ്ട്. രാജ്യവര്‍ധന്‍ സിങ് രാത്തോഡ് ജോട്ട്വാരയില്‍ മത്സരിക്കും. ഛത്തീസ്ഗഢിലെ 64 സ്ഥാനാര്‍ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു.

Related Articles

Latest Articles