After beating his wife and children in Kozhikode, the husband left them on the highway
കോഴിക്കോട്: പൂളക്കടവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും കുട്ടികളെയും ഭർത്താവ് പെരുവഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. തിരികെ എത്തിയ 24കാരിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുകയും ചെയ്തു. പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. മാനന്തവാടി സ്വദേശിനിയായ സൈഫുന്നീസയുടേതാണ് പരാതി.എംഇഎസ് കോളജിൽ ബിരുദപഠനത്തിനിടെയാണ് ഓട്ടോ ഡ്രൈവറായ മുസ്തഫയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു.
ശനിയാഴ്ച വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് സൈഫുന്നീസയെയും രണ്ടും നാലരയും വയസ്സുള്ള
കുട്ടികളെയും ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നു.സൈഫുന്നീസ ഇതേ തുടർന്ന് ബന്ധുക്കൾക്കൊപ്പം ചേവായൂർ പോലീസിൽ പരാതി നൽകി. വസ്ത്രങ്ങളും മറ്റുമെടുക്കാൻ മുസ്തഫയുടെ വീട്ടിലേക്ക് പോയപ്പോഴാണ് ഭർത്താവിന്റെ സഹോദരൻ ക്രൂരമായി മർദ്ദിച്ചത്.
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…