Monday, June 17, 2024
spot_img

ഇല്ലാത്ത സബ്സിഡി സാധനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിച്ചു; ബോർഡ് വച്ചതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്: ഇല്ലാത്ത സബ്സിഡി സാധനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പാളയം മാവേലി സ്റ്റോറിലെ ഇൻചാർജ് നിഥിനെ സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് നാലിനാണ് പാളയത്തെ ഔട്ട്ലെറ്റിന് മുന്നിൽ ഇല്ലാത്ത സബ്സിഡി സാധനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിച്ചത്.

തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ നിഥിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇയാളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സർക്കാരിനു അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.

Related Articles

Latest Articles