അമ്പലപ്പുഴ: ത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ ഭാഗമായി വീടുകയറി സ്ത്രീകളെ ആക്രമിച്ച മൂന്ന് പ്രതികൾ പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവൽ അജിത്ത് (36), ആലപ്പുഴ ബീച്ച് വാർഡ് തൈപ്പറമ്പിൽ രാഹുൽ രാജ് (33), കാക്കാഴം പുതുവൽ സുധിലാൽ (29) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വളഞ്ഞവഴി പടിഞ്ഞാറ് അയോധ്യ നഗറിലെ സച്ചിൻറെ വീട് അന്വേഷിച്ചെത്തിയ ആക്രമി സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ആക്രമിക്കുകയായിരുന്നു.
സച്ചിൻറെ മാതാവ് പ്രീതി (47) മുത്തശ്ശി ശോഭന (67), സഹോദരി മീനു (31) ബന്ധു ഗർഭിണി കൂടിയായ ശിൽപ (22)എന്നിവർക്കാണ് പരിക്കേറ്റത്. ഉത്സവത്തിനിടെ നടന്ന സംഘർഷത്തിന്റെ ഭാഗമായാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും പ്രതികള്‍ ആക്രമണം നടത്തിയിരുന്നു.

