ബഹറിൻ: രണ്ടു വർഷത്തെ കൊറോണ പ്രതിസന്ധിക്കു ശേഷമാണ് ബഹറിനിൽ കേരളീയ സമാജത്തിന്റെ ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ നടന്നത്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചു. രാവിലെ ഒൻപതുമണിക്കാരംഭിച്ച പൂക്കള മത്സരത്തിൽ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ച് പൂക്കളമൊരുക്കി.
അത്ഭുത പൂർവ്വമായ ജനപങ്കാളിത്തമാണ് ഓണാഘോഷത്തിൽ ഉണ്ടായിരുന്നത്. കലാകായിക പരിപാടികൾ സമാജം അംഗങ്ങൾക്ക് പുറമേ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിൽ വിപുലീകരിച്ചായിരുന്നു ഓണാഘോഷം.മത്സര ഇനങ്ങളിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നതായും വിജയികളെ അനുമോദിക്കുന്നതായും സമാജം പത്രക്കുറിപ്പിൽ വ്യക്തമാക്കി പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എം.പി. രഘു, ശങ്കർ പല്ലൂർ എന്നിവരും സമാജം പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു.

