Thursday, November 19, 2026

മനസിന്റെ താളം തെറ്റാതിരിക്കാൻ ഏറ്റവും ഉത്തമം ഉച്ചമയക്കം; ആരോഗ്യം നഷ്ടമാകാതിരിക്കാൻ ഇത്തരക്കാർ ഈ ഉറക്കം പിന്തുടരൂ…

നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉച്ചമയക്കം സഹായിക്കുന്നു . രാവിലെ പലവിധ ജോലികള്‍ ചെയ്ത് മനസ്സും ശരീരവും ക്ഷീണിക്കുന്ന അവസ്ഥയിലാണ് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുന്നത്.

ഉച്ചഭക്ഷണ ശേഷം കുറച്ച്‌ നേരം വിശ്രമിക്കുന്നത് അതുവരെ ഉണ്ടായിരുന്ന വിരസത നീക്കുകയും ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഉന്മേഷമുള്ളതാക്കുകയും ചെയ്യുന്നു .

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉച്ചമയക്കം ഗുണം ചെയ്യുന്നതാണ് . രക്ത സമ്മര്‍ദ്ദത്തെ ഇത് സാധാരണ നിലയിലാക്കുകയും കൃത്യമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. അതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. മാത്രമല്ല രാത്രി പലവിധ കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണെങ്കില്‍ ഉറപ്പായും ഉച്ചയ്ക്ക് അല്‍പ്പനേരം മയങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണ്.

Related Articles

Latest Articles