Sunday, June 9, 2024
spot_img

ജമ്മു കശ്മീരിൽ വീണ്ടും അക്രമം; സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്‌ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ . ഷോപ്പിയാൻ ജില്ലയിലെ കുത്‌പോരയിൽ കശ്മീർ പോലീസ് കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്‌ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞത്. അതേസമയം പ്രദേശത്തെ ഒരു വീട്ടിലെ ഭീകരരുടെ ഒളിത്താവളം പോലീസ് തകർത്തു. കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഞായറാഴ്ച ശ്രീനഗർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിരുന്നു . സംഭവത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥൻ സർഫറാസ് അഹമ്മദിനാണ് പരിക്കേറ്റത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.

രജൗരിയിലെ ബുദാൽ പ്രദേശത്ത് നിന്ന് നേരത്തെ വെടിവെപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശത്തും സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്.

Related Articles

Latest Articles