Wednesday, May 8, 2024
spot_img

ഭരണഘടനക്കെതിരെ കേരളനിയമസഭ ; പൗരത്വ നിയമഭേദഗതിക്കെതിരേ ഇന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് പ്രമേയം പാസാക്കും

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരേ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാണ് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരുന്നത്. സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്.

എന്നാല്‍, കേന്ദ്രവിജ്ഞാപനം ഇറക്കരുത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം കാണിച്ച്‌ പ്രതിപക്ഷനേതാവും വി ഡി സതീശന്‍ എംഎല്‍എയും സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇക്കാര്യം പ്രായോഗികമാണോയെന്ന് സംശയമെന്നാണ് നിയമമന്ത്രി എ കെ ബാലന്റെ അറിയിച്ചു . പ്രമേയം പാസാക്കാനുള്ള തീരുമാനത്തിനെതിരേ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം.പാർലമെന്റ് പാസാക്കി രാഷ്‌ട്രപതി ഒപ്പുവെച്ച ഒരു നിയമത്തിനെതിരെ രാജ്യത്തെ ഒരു സംസ്ഥാന നിയമസഭാ പ്രമേയം പാസാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് നിയമവിദഗ്ദ്ധർ പറയുന്നത് . പട്ടികജാതി- വര്‍ഗ സംവരണം 10 വര്‍ഷം കൂടി നീട്ടാനുള്ള പ്രമേയം പാസാക്കലാണ് പ്രത്യേകസമ്മേളനത്തിന്റെ പ്രധാന അജണ്ട. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരേയുള്ള പ്രമേയമാണ് മറ്റോരു അജണ്ട.

Related Articles

Latest Articles