agneepath-protest-railway-suffers-2000-crore-loss
അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ താറുമാറായി ട്രെയിൻ ഗതാഗതം. 369 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയിൽവേയുടെ നിഗമനം. പ്രതിഷേധത്തെ തുടർന്ന് 369 ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഇതിൽ 210 മെയിൽ/എക്‌സ്പ്രസും 159 ലോക്കൽ പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയത്. വ്യാപകപ്രതിഷേധം നടന്ന ഉത്തർപ്രദേശ് ,ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ ബാധിച്ചു .
ഇന്ന് വൈകിട്ട് നാലുമണിയോടെ ബിഹാറിൽ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കുമെന് അധികൃതർ അറിയിച്ചു. 60 കോച്ചുകളും 11 എഞ്ചിനുകളും പ്രതിഷേധക്കാർ കത്തിച്ചു ബീഹാറിൽ മാത്രം റെയിൽവേ ക്ക് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.രാജ്യത്താകെ 2000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റെയിൽവേയുടെ പ്രാഥമിക കണക്ക്.സംസ്ഥാനങ്ങളിൽ ആകെ പ്രതിഷേധം ആളിപ്പടരുന്നു സാഹചര്യത്തിൽ റെയിൽവേയുടെ കണക്കനുസരിച്ച് 60 കോടിയിലധികം യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷൻ കൊള്ളയടിച്ചതും, ട്രാക്കുകളിൽ കേടുപാടുകൾ സംഭവിച്ചത് റെയിൽവേ നാശനഷ്ടം കണക്കാക്കുകയാണ്. റെയിൽവേ അധികൃതർ വ്യക്തമാക്കിയത് പ്രകാരം ഒരു ജനറൽ കമ്പാർട്ട്‌മെന്റിന് 80 ലക്ഷം രൂപയും സ്ലീപ്പർ കോച്ചിനെ 1.25 രണ്ടു കോടി രൂപ , എ സി കോച്ചിന് 3.5 കോടി രൂപയാണ് നിർമ്മാണച്ചിലവ്.12 കോച്ചുകൾ ഉള്ള തീവണ്ടിക്ക് 40 കോടി രൂപയും 24 കോച്ചുകൾ ഉള്ള തീവണ്ടിക്ക് 70 കോടി രൂപയും ചിലവ് വരും.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…