Wednesday, January 7, 2026

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ജിഷമോൾക്ക് സസ്പെൻഷൻ;
തന്നിഷ്ടത്തിനു ഓഫീസിലെത്തുന്ന ഇവർ, ഫാഷൻഷോകളിൽ സ്ഥിര സാന്നിദ്ധ്യം !!

ആലപ്പുഴ : കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിൽ ഇവരെ അറസ്റ്റു ചെയ്തത്. ജിഷമോളിൽ നിന്നു കിട്ടിയ 7 നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് ഇവ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞത്.

അതെ സമയം കള്ളനോട്ടുകളുടെ ഉറവിടം ഇവർ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇവ കള്ളനോട്ടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് ജിഷയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ജിഷമോളെ കള്ളനോട്ടു നൽകി മറ്റാരെങ്കിലും പറ്റിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടക വീട്ടിലാണ് ജിഷമോൾ താമസിക്കുന്നത്. എല്ലാ ദിവസവും ജോലിക്ക് ഹാജരാകുന്നില്ല എന്ന പരാതി ഇവർക്കെതിരെ നേരത്തെ ഉയർന്നതാണ് . അതെ സമയം ഫാഷൻ, മോഡലിങ് രംഗങ്ങളിൽ ഇവർ സജീവമാണ്. നിരവധി ഫാഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ മുൻപ് ആരോപണം ഉയർന്നിരുന്നു.

Related Articles

Latest Articles