പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ വിവേചനങ്ങളും പീഡനവും നേരിടുന്ന വിഭാഗമാണ് അഹമ്മദി മുസ്ലീങ്ങൾ.ഇപ്പോൾ വിവേചനം മൃതദേഹത്തോടും കാട്ടിയിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 75 കാരിയായ അഹമ്മദി സ്ത്രീക്ക് സംസ്കാരം നിഷേധിച്ചിരിക്കുന്നു അവസ്ഥയാണ് പാകിസ്ഥാനിൽ. ജനുവരി 22-നാണ് യുവതി മരിച്ചത്.
എന്നാൽ ഇതുവരെയും സംസ്കാര അനുമതി പാകിസ്ഥാൻ നൽകിയില്ല. അഹമ്മദികളെ മുസ്ലീങ്ങളായി പാകിസ്ഥാൻ സർക്കാർ പരിഗണിക്കുന്നില്ല, അതുകൊണ്ട് തന്നെ ഈ സമുദായത്തിലെ അംഗങ്ങൾ പാകിസ്ഥാനിൽ സ്ഥിരമായി പീഡിപ്പിക്കപ്പെടുകയാണ്.

