Wednesday, September 23, 2026

ഇടുക്കി അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്‍റെ നവരാത്രി വിജയദശമി ആഘോഷം ഈ മാസം ഏഴിന്

ഇടുക്കി: അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ശ്രീ ദുർഗാ ആരതി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നവരാത്രി വിജയദശമി ആഘോഷം ഈ മാസം ഏഴിന് നടക്കും. രാവിലെ 9ന് നെടുങ്കണ്ടം ടൗൺ വികസന സമിതി സ്റ്റേജിൽ നടക്കുന്ന പരിപാടിയില്‍ ദുർഗാ ആരതി, ശക്തിപൂജ എന്നിവയുണ്ടാകും.

പരിപാടിയില്‍ വിദ്യാഭ്യാസ-കായിക മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള പ്രതിഭകൾക്ക് വിദ്യാശ്രീ , കായികശ്രീ പുരസ്കാരങ്ങള്‍ നല്‍കും. നിർധന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും അന്നേ ദിവസം നടക്കുമെന്ന് ഹിന്ദുഹെല്‍പ് ലൈന്‍ സംസ്ഥാന ജോയിന്‍റ് കോര്‍ഡിനേറ്റര്‍ ബിനില്‍ സോമസുന്ദരം പറഞ്ഞു.

Related Articles

Latest Articles