Thursday, May 16, 2024
spot_img

തരൂരിന്റെ മലബാർ പര്യടനം;കോൺഗ്രസിൽ അസ്വാരസ്യങ്ങൾ മുറുകുന്നു, പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ താരിഖ് അൻവർ, നേതാക്കളുമായി ചർച്ച നടത്തും

കോഴിക്കോട് :ശശി തരൂരിന്റെ മലബാർ പര്യടനത്തെ ചൊല്ലി കോൺഗ്രസിൽ അസ്വാരസ്യങ്ങൾ മുറുകുന്നതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോഴിക്കോട് എത്തി. രാവിലെ എട്ടരക്ക് കോഴിക്കോട് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ താരിഖ് അൻവർ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, എംകെ രാഘവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.തരൂർ വിഷയത്തിൽ നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന എം കെ രാഘവനുമായി താരിഖ് അൻവർ ചർച്ച നടത്തും. തരൂരിനെതിരെ നേതൃത്വം നടത്തിയ വിമർശനങ്ങൾ തരൂരിന് കൂടുതൽ ജനപിന്തുണ ലഭിക്കാൻ ഇടയായത് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ഇതോടെ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. താരിഖ് അൻവർ വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയേക്കും.പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടാണ് തന്റെ പ്രവർത്തനമെന്നാണ് തരൂരിന്റെ മറുപടി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികൾ എങ്ങനെ വിമത നീക്കമാകുമെന്നും തരൂർ ചോദിക്കുന്നു. സംസ്ഥാന നേതൃത്വത്തോട് അതൃപ്തിയുള്ള നേതാക്കളാകെ തരൂരിനെ പുകഴ്ത്തി രംഗത്തുവന്നതും നേതൃത്വത്തിന് തിരിച്ചടിയാണ്. പ്രശ്‌നം സമവായത്തിലൂടെ തീർക്കാനാണ് ഇതോടെ തീരുമാനം.

Related Articles

Latest Articles