Wednesday, May 15, 2024
spot_img

അദ്ധ്യക്ഷനായി മത്സരിച്ചാലും മുഖ്യമന്ത്രി പദം വിടില്ല! സച്ചിൻ പൈലറ്റിനെതിരെ ഗെലാട്ട്, കേരളത്തിലെത്തി രാഹുലിനെ കാണാനൊരുങ്ങി ഗെലോട്ട്, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുമോ ??

ജയ്‌പൂർ: കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിച്ചാലും രാജസ്ഥാൻ മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാനാകില്ലെന്ന് അശോക് ഗെലോട്ട്. കഴിഞ്ഞ ദിവസം നടന്ന എം എൽ എമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗെലോട്ട് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാൽ സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗെലാട്ടിന്റെ ഇത്തരത്തിലെ വെളിപ്പെടുത്തൽ.

അദ്ധ്യക്ഷ പദവി സംബന്ധിച്ച് ഗെലോട്ട് ഇന്ന് പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം കൊച്ചിയിലെത്തി ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുമായി സംസാരിക്കും. അദ്ധ്യക്ഷ പദവി സ്വീകരിക്കണമെങ്കിൽ മുഖ്യമന്ത്രിയായി തന്റെ വിശ്വസ്തനെ തന്നെ നിയമിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന സന്ദേശമാണ് ഗെലോട്ട് വ്യക്തമാക്കിയത്. സച്ചിൻ പൈലറ്റ് നിലവിൽ രാഹുലിനൊപ്പം കൊച്ചിയിലാണ്.

എന്നാൽ, പാർട്ടി അദ്ധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒന്നിച്ച് വഹിക്കാൻ എ ഐ സി സി ഗെലോട്ടിനെ അനുവദിക്കില്ല. കോൺഗ്രസ് അദ്ധ്യക്ഷനായി ഗെലോട്ട് എത്തിയാൽ രാജസ്ഥാനിൽ പകരം സംവിധാ‌നം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് പറഞ്ഞിരുന്നു. ഇക്കാര്യം സോണിയാ ഗാന്ധി തന്നെ ഗെലോട്ടിനെ അറിയിക്കുമെന്നാണ് വിവരം. വിശ്വസ്തനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരണമെന്നും താൻ വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിക്കാമെന്നും ഗെലോട്ട് അറിയിച്ചിട്ടുണ്ട്.അതിനിടെ, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനായി പേര് ഉയരുന്ന തിരുവനന്തപുരം എം പിയും മുതിർന്ന നേതാവുമായ ശശി തരൂർ എ ഐ സി സി ആസ്ഥാനത്ത് എത്തി. വോട്ടർ പട്ടിക പരിശോധിക്കുന്നതിനായാണ് അദ്ദേഹം എത്തിയത്.

Related Articles

Latest Articles