Sunday, April 28, 2024
spot_img

കോട്ടയത്ത് അനധികൃത മണൽ കടത്ത്; ചോദ്യം ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച് സിപിഎം പഞ്ചായത്തംഗം

കോട്ടയം : ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പഞ്ചായത്തംഗം മർദ്ദിച്ചതായി പരാതി. ആനിക്കാട് പതിമൂന്നാം വാർഡ് മെമ്പർ മാത്യു കല്ലുപുരയ്‌ക്കലിനാണ് മർദ്ദനമേറ്റത്. അനധികൃത മണ്ണെടുപ്പ് വിഷയത്തിൽ ഇടപെട്ടതിന്റെ പേരിലായിരുന്നു ആക്രമണം. സിപിഎം അംഗം അജി കല്ലുപ്പുരയുടെ നേതൃത്വത്തിലാണ് സംഭവം നടന്നത്.

മല്ലപ്പള്ളി ആനിക്കാട് റോഡിൽ തേലമണ്ണിൽ പടിക്കൽ വച്ചാണ് വഴി തടഞ്ഞത്. ഇവർ വാഹനം തല്ലിതകർക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ പഞ്ചായത്ത് സെക്രട്ടറിയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ അനധികൃത മണൽ കടത്ത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles