Friday, May 17, 2024
spot_img

“പാർട്ടി പരിപാടികളിൽ സ്ത്രീകളെ സ്റ്റേജിൽ പോലും ഇരുത്തുന്നില്ല !സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു” – കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് എഐസിസി വക്താവ് ഷമ മുഹമ്മദ്

കണ്ണൂര്‍: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോൺഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിലാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്.

“രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ. പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നു.മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയിൽ ഷാഫിയെ കൊണ്ടുവന്നാൽ പാലക്കാട് പരിക്ക് പറ്റും.” – ഷമാ മുഹമ്മദ് ഒരു സ്വകാര്യ വാർത്താ ചാനലിനോട് പ്രതികരിച്ചു.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്ന് മുൻപും തുറന്നടിച്ച നേതാവാണ് ഷമാ മുഹമ്മദ്.

Related Articles

Latest Articles