Sunday, April 28, 2024
spot_img

യന്ത്രത്തകരാർ; നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം…

കൊച്ചി: നെടുമ്പാശേരിയിൽ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പോയ എയർ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. 212 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ഉയർന്നു പത്ത് മിനിറ്റനകമാണ് യന്ത്രം തകരാറിലായതെന്നാണ് അധികൃതർ പറയുന്നത്‌ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

തകരാറുകൾ പരിഹരിച്ച് എയർ അറേബ്യ എപ്പോൾ പുറപ്പെടും എന്നതിനെ കുറിച്ച് കൃത്യമായ വിവരം വന്നിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles