Tuesday, May 14, 2024
spot_img

മാധ്യമപ്രവർത്തനം ഭീകരപ്രവർത്തനത്തിന് വഴിവെക്കുന്നോ? റിപ്പബ്ലിക് ടിവി ചർച്ചയിൽ തുറന്നടിച്ച് രാജേഷ് പിള്ള

മാധ്യമപ്രവർത്തനം ഭീകരപ്രവർത്തനത്തിന് വഴിവെക്കുന്നോ? റിപ്പബ്ലിക് ടിവി ചർച്ചയിൽ തുറന്നടിച്ച് രാജേഷ് പിള്ള | JOURNALISM

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഭീകരർ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുണ്ട് എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിന് മാധ്യമപ്രവർത്തകർ കുടപിടിക്കുന്നുണ്ടോ? അതൊരു പ്രസക്തമായ ചോദ്യം തന്നെയാണ്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു.

രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. 2019ല്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും പ്രദേശവാസികളായ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

എന്നാൽ ഇതുസംബന്ധിച്ച് റിപ്പബ്ലിക്ക് വേൾഡ് ഒരു സംവാദം നടത്തിയിരുന്നു. അതിൽ തത്വമയി ന്യൂസ് എംഡിയും, എഡിറ്റർ ഇൻ ചീഫുമായ രാജേഷ് ജി പിള്ള ഇതുസംബന്ധിച്ച് വളരെ വ്യക്തമായി തന്നെ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇത്തരം രാജ്യവിരുദ്ധ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ പിടിയിലാകുന്നത്. ഇതൊരു ആദ്യത്തെ സംഭവമല്ല, ഇതിനുമുൻപും ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം ഒന്നൊന്നായി എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംവാദത്തിൽ തുറന്ന പ്രതികരണം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles