Tuesday, April 30, 2024
spot_img

ഭാരതത്തിന്റെ അഭിമാനമായി എയർഫോഴ്സ് ദമ്പതികൾ ; രണ്ടാമത്തെ എയർ മാർഷൽ ആകുന്ന വനിതാ മേധാവിയാണ് സാധന സക്സേന നായർ

ദില്ലി :- ഭാരതത്തിന്റെ എയർഫോഴ്‌സ്‌ ചരിത്രത്തിൽ ആദ്യമായാണ് ദമ്പതികൾക്ക് എയർ മാർഷൽ പദവി ലഭിക്കുന്നത് .സാധന സക്സേന നായരും, ഭർത്താവ് കെ പി നായർ ഇവർ രണ്ടു പേരുമാണ് ഇതിനു അർഹരായത്. മുൻപ് ലെഫ്റ്റനന്റ്റ് ജനറൽ മാധുരി കനിത്കാറും ഭർത്താവ് ലെഫ്റ്റനന്റ്റ് ജനറൽ രാജീവ് കനിത്കാറും ത്രീ സ്റ്റാർ പദവി ലഭിക്കുന്ന ദമ്പതികളായി തിരഞ്ഞെടുത്തിട്ടുണ്ട്.

ദമ്പതികൾക്ക് ത്രീ സ്റ്റാർ പദവി ലഭിക്കുന്നത് വളരെ അപൂർവമാണ്. അനേട്ടമാണ് സാധന സക്‌സേനക്ക് ഇപ്പോൾ സ്വന്തമാക്കിയത്. 2015 ൽ ഫ്ലൈറ്റ് സേഫ്റ്റി ആൻഡ് ഇൻസ്‌പെക്ഷൻ വിഭാഗത്തിൽ നിന്നും റിട്ടയേർഡ് ആയ ആളാണ് കെ പി നായർ.ഇപ്പോൾ എയർ മാർഷൽ സാധന സക്സേന നായർ ആർമിഡ് ഫോഴ്‌സ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി ചുമതയേറ്റു. 2020 ലാണ് കനിത്കാർ ദമ്പതികൾക്ക് ത്രീ സ്റ്റാർ പദവി ലഭിച്ചത്. ഇതിൽലെഫ്റ്റനന്റ്റ് ജനറൽ മാധുരി ഡോക്ടറും ഭർത്താവ് ലെഫ്റ്റനന്റ്റ് ജനറൽ രാജീവ് കനിതകർ ആർമിഡ്‌ ഫോഴ്‌സിൽ നിന്നും ക്വാർട്ടർമാസ്റ്റർ ആയി 2007 ൽ റിട്ടയേർഡ് ചെയ്ത വ്യക്തിയുമാണ്. 2020 ലാണ് കനിതകർ ദമ്പതികൾക്ക് ഉയർന്ന പദവിയായ ത്രീ സ്റ്റാർ ലഭിക്കുന്നത് . അതിനുശേഷം ലഭിക്കുന്നത് ഇവർക്കാണ്.

എഴുപതു വര്ഷങ്ങളായി സാധനയുടെ കുടുംബം എയർഫോഴ്‌സ്‌ ജോലിയുമായി ബന്ധപെട്ടവരാണ്. ഇപ്പോൾ മൂന്നാമത്തെ തലമുറയാണ് എയർ എയർഫോഴ്‌സിൽ ജോലി ചെയ്യുന്നത്, അവരുടെ അച്ഛനും സഹോദരനും
എയർഫോഴ്‌സിൽ ഡോക്ടർമാരായിരുന്നു. മകൻ ഇപ്പോൾ ഫൈറ്റർ ലെഫ്റ്റനന്റ്റ് ആയി ജോലി ചെയ്‌യുകയാണ്. ബാംഗ്ലൂരിലുള്ള ഇന്ത്യൻ എയർ ഫോഴ്‌സ് ഹോസ്പിറ്റലിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ആയിട്ടാണ് അവസാനം സേവനം അനുഷ്ഠിച്ചത്. എയർ ഫോഴ്‌സിൽ മാത്രം ഡോക്ടർ ആയിട്ട് സേവനം അനുഷ്ഠിക്കുന്ന രണ്ടാമത്തെ എയർ മാർഷൽ ആണ് സാധന നായർ. ഇതുനു മുൻപ്ത്രീസ്റ്റാർ പദവി ലഭിച്ചത് നേവിയിൽ സർജൻ ആയിരുന്ന പുനിത അറോറക്കാണ് . 1985 ലാണ് സാധന നായർ മെഡിക്കൽ ഓഫീസറായി ജോലിക്ക് കയറുന്നത്. പൂനെയിലുള്ള മെഡിക്കൽ കോളേജിൽ നിന്നും ബിരുദം എടുത്ത ശേഷം ഇവിടെ പ്രവേശിക്കുകയായിരുന്നു. ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ട്ണ്ട്. എയിംസിലെ മെഡിക്കൽ ഇൻഫോമാറ്റിക്സിൽ നിന്നും രണ്ടു വർഷത്തെ പരിശീലനം നേടിയത്തിനു ശേഷം സ്വിറ്റസർലണ്ടിനിൽ നിന്നും കെമിക്കൽ, , ബിയോളൊജിക്കൽ, റേഡിയോളോജിക്കൽ, ന്യൂക്ലിയർ വാർ ഫെയർ ആൻഡ് മെഡിക്കൽ എത്തിക്സിലും പഠനം നടത്തി

സുപ്രീം കോടതിയുടെ വിധി ലഭിക്കും മുൻപ് വരെ വനിതാ മെഡിക്കൽ ഓഫീസർമാർക്ക് പദവികളും പരിഗണന ലഭിക്കാറില്ലായിരുന്നു.. എന്നാൽ ഇന്ന് യുദ്ധത്തിന്റെ മുൻവശത്തും എല്ലാ തരത്തിലുള്ള ഫിഗ്റ്റർ ജെറ്റുകളിലും , ആർട്ടീല്ലേരി റെജിമന്റുകളിലും വരെ എത്തുന്നുണ്. ഇന്ന് 17 വനിതകൾ സൂപ്പർസോണിക് ജെറ്റിലും സുഖോയ് വിമാനത്തിലും നൂറ്റി നാല്പത്തിയഞ്ചിലധികം വനിതകൾ ഹെലികോപ്റ്റർ കൈകാര്യം ചെയ്യുന്നതിലും, മുപ്പതിലധികം സ്ത്രകൾ യുദ്ധ മുഖത്തും ഇറങ്ങുന്നുണ്ട്. ആർമി, നേവി , എയർഫോഴ്‌സ്‌ ഇവയില്ലെല്ലാം സ്ത്രീ സാന്നിധ്യമുണ്ട്. ഇന്ന് പ്രതിരോധമേഖലയിൽ ഒന്നിൽ പോലും സ്ത്രീകളെ മാറ്റി നിർത്തുന്നില്ല,.

Related Articles

Latest Articles