Tuesday, May 28, 2024
spot_img

വ്യോമസേനയുടെ വജ്രായുധം!!
36-മത്തെ റഫാൽ പോർ വിമാനവും ഇന്ത്യയിലെത്തി
”ദി പാക്ക് ഈസ് കംപ്ലീറ്റ് ”

ദില്ലി : ഫ്രാൻസുമായുള്ള കരാർ പ്രകാരം 36-മത്തെ റഫാൽ പോർ വിമാനവും ഇന്ത്യയിലെത്തി. ”ദി പാക്ക് ഈസ് കംപ്ലീറ്റ് ” എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ വ്യോമസേന ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കരാർ പ്രകാരം മുൻപ് 35 റഫാൽ യുദ്ധ വിമാനങ്ങൾ പല തവണകളായി ഇന്ത്യയിലെത്തിച്ചിരുന്നു . അവസാന വിമാനം ഡിസംബർ പകുതിയോടെ ലഭിക്കുമെന്നായിരുന്നു റിപ്പോർട്ട്..

ഹരിയാനയിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹസിമാരയിലുമാണ് റഫാലുകൾ വിന്യസിച്ചിരിക്കുന്നത്. റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29നായിരുന്നു ഇന്ത്യയിലെത്തിച്ചത്. 2016ലായിരുന്നു ഇതുസംബന്ധിച്ച കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവച്ചത്. 60,000 കോടി രൂപയുടെ കരാറിന്മേലാണ് യുദ്ധവിമാനങ്ങൾ ഫ്രാൻസ് കൈമാറിയിരിക്കുന്നത്.

മെറ്റോർ മിസൈലുകൾ ഘടിപ്പിച്ചിട്ടുള്ള യുദ്ധ വിമാനങ്ങളാണ് റഫാൽ. റഡാർ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന മെറ്റോർ മിസൈലുകൾ, ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നാണ്. മിന്നൽ വേഗത്തിൽ സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

Related Articles

Latest Articles