Saturday, September 19, 2026

എയര്‍ഇന്ത്യ സര്‍വീസ് ലോകവ്യാപകമായി നിറുത്തി വച്ചു

ദില്ലി: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിറുത്തി വച്ചു. ശനിയാഴ്‌ച രാവിലെ മുതല്‍ എയര്‍ ഇന്ത്യയുടെ സെര്‍വറായ സീത ( SITA) യാണ് പണി മുടക്കിയത്. സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ തിങ്ങി നിറയുന്ന കാഴ്‌ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

സെര്‍വര്‍ പ്രശ്‌നം പരിഹരിച്ച്‌ സേവനം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തങ്ങളുടെ ടെക്‌നിക്കല്‍ ടീം അതിനായുള്ള പ്രയത്നത്തിലാണെന്നും, എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്ബനി ക്ഷമാപണവും നടത്തിയിട്ടുണ്ട്.

Related Articles

Latest Articles