Monday, April 29, 2024
spot_img

ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാം; എയർ ഇന്ത്യയുടെ ആദ്യ വിമാന സർവ്വീസ് ഇന്ന് ആരംഭിക്കും; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം

കൊച്ചി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ് ഇന്നുമുതൽ. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി മാറും. ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്.

ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഈ മാസം ആദ്യം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles