ദില്ലി : ക്യാബിനകത്തെ താപനില ഉയർന്നതിനെ തുടർന്ന് ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നു കൊണ്ടിരുന്ന എയര്‍ ഇന്ത്യാ വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ ടോക്കിയോ- ദില്ലി ബോയിങ് 787 വിമാനമാണ് കൊല്‍ക്കത്തയില്‍ അടിയന്തര ലാൻഡിങ് നടത്തിയത്.
വിമാനത്തിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിന്റെ തകരാര്‍ മൂലമാണ് ക്യാബിനുള്ളിലെ ചൂട് കൂടാൻ കാരണമായത് എന്നാണ് വിവരം. ടോക്കിയോയില്‍ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കൊല്‍ക്കത്തയില്‍ വൈകിട്ട് 3.33ന് ഇറക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ദില്ലിയിലേക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

