രാജ്യതലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ദില്ലി സർക്കാർ. ഈ മാസം 31 ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ദില്ലിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.
സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ വരുന്ന ഡിസംബറോടെ ദില്ലിയിലെ നിറത്തിലെ സിഎൻജി. ബസുകളിൽ 90 ശതമാനവും ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും പകരം ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

