India

അന്തരീക്ഷ മലിനീകരണം രൂക്ഷം: ദില്ലിയിൽ നിയന്ത്രണം ശക്തമായി; സ്കൂളുകൾ അടച്ചു,സർക്കാർ ഓഫീസുകൾ വർക്ക് ഫ്രം ഹോം

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കെജ്രിവാൾ പറഞ്ഞു. സ്വകാര്യ ഓഫീസുകൾ കഴിയുന്നത്ര നാൾ വര്‍ക് ഫ്രം ഹോം തുടരാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് നവംബർ 14 മുതൽ 17 വരെ വിലക്ക് ഏര്‍പ്പെടുത്തി.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ഡൽഹിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Anandhu Ajitha

Recent Posts

ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നു !! ഇർഫാൻ സുൽത്താനിയെ നാളെ തൂക്കിലേറ്റും; അടിച്ചമർത്തൽ തുടർന്ന് ഇറാൻ ഭരണകൂടം

ടെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപത്തിയാറുകാരൻ ഇർഫാൻ സുൽത്താനിയെ ഇറാൻ നാളെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന്…

33 minutes ago

വിദ്യാർത്ഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്സ് വിവാദമാകുന്നു .

സ്‌കൂൾ കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം വിവാദങ്ങൾ ഉയർത്തുന്നു. വിദ്യാർത്ഥികളുടെ അറിവിന്റെ മാറ്റുരയ്ക്കൽ അല്ല…

37 minutes ago

ഷക്സ്ഗാം താഴ്‌വരയിൽ പ്രകോപനവുമായി ചൈന! വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ ; നിയമവിരുദ്ധമെന്ന് ഇന്ത്യ

ദില്ലി : ലഡാക്കിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെ, ഷക്സ്ഗാം താഴ്‌വരയിൽ അവകാശവാദമുന്നയിച്ച് ചൈന വീണ്ടും രംഗത്ത്. ജമ്മു…

41 minutes ago

നിലക്കലിലേക്ക് കടത്തിവിടുന്നില്ല റോഡ് ഉപരോധിച്ച ഭക്തർ

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വൻ ജനത്തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്തരുടെ വാഹനങ്ങൾ പോലീസ് തടഞ്ഞു. നിലവിൽ നിലക്കലിലേക്ക്…

46 minutes ago

30 വർഷത്തെ സിപിഎം ബന്ധം വലിച്ചെറിഞ്ഞു !!മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ…

48 minutes ago

ചരിത്രത്തിലേറ്റ മുറിവുകൾക്ക് പ്രതികാരബുദ്ധിയോടെ ഭാരതത്തിന്റെ പുതുതലമുറ പ്രവർത്തിക്കണം : അജിത് ഡോവൽ

ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ…

2 hours ago