Monday, April 29, 2024
spot_img

അന്തരീക്ഷ മലിനീകരണം രൂക്ഷം: ദില്ലിയിൽ നിയന്ത്രണം ശക്തമായി; സ്കൂളുകൾ അടച്ചു,സർക്കാർ ഓഫീസുകൾ വർക്ക് ഫ്രം ഹോം

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും ഒരാഴ്ച വര്‍ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും കെജ്രിവാൾ പറഞ്ഞു. സ്വകാര്യ ഓഫീസുകൾ കഴിയുന്നത്ര നാൾ വര്‍ക് ഫ്രം ഹോം തുടരാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് നവംബർ 14 മുതൽ 17 വരെ വിലക്ക് ഏര്‍പ്പെടുത്തി.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ഡൽഹിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Related Articles

Latest Articles