Wednesday, May 15, 2024
spot_img

ഗവര്‍ണര്‍മാരുടെ 51ാം സമ്മേളനം നാളെ ദില്ലിയിൽ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കും

ദില്ലി: ഗവര്‍ണര്‍മാരുടെ സമ്മേളനം നാളെ നടക്കും. രാഷ്‌ട്രപതി ഭവനിൽ വെച്ചാണ് സമ്മേളനം നടക്കുക. സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍മാര്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും പുറമെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു.

രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കുന്ന നാലമത്തെ സമ്മേളനമാണ് നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുക.ഗവര്‍ണര്‍മാരുടെ സമ്മേളനം വര്‍ഷങ്ങളായി രാജ്യത്ത് നടന്നു വരുന്നതാണ്.

Related Articles

Latest Articles