ദില്ലി: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ അഞ്ചുനഗരങ്ങള്‍. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍- 50, തൃശൂര്‍- 52, കോഴിക്കോട്- 53, എറണാകുളം- 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.
സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണ് വിവിധ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ പട്ടികപ്പെടുത്തിയത്. ദില്ലിയിലും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്– 361, ഗുരുഗ്രാം– 325, മനേസര്‍– 310, മീററ്റ്- 316, മുസാഫര്‍നഗര്‍– 341, സോണിപറ്റ്– 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.
വായു മലിനീകരണം പൂജ്യംമുതല്‍ 50വരെയുള്ള നഗരങ്ങള്‍ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51മുതല്‍ 100വരെ നേരിയതോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

