Saturday, May 18, 2024
spot_img

വിമാനത്താവളത്തിന് സമാനമായി റെയില്‍വേ സ്റ്റേഷന്‍! തൃശൂര്‍- ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുകൾ എയര്‍പോര്‍ട്ട് നിലവാരത്തിലേക്ക്;2025 ഓടെ ആധുനികവത്കരണം പൂര്‍ത്തിയാകും

തൃശൂര്‍: തൃശൂര്‍- ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എയര്‍പോര്‍ട്ട് മാതൃകയില്‍ നവീകരിക്കുന്നു.
വികസനത്തിനായി 300 കോടി രൂപ അനുവദിച്ചു. വിമാനത്താവളത്തിന് സമാനമായി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്.

അമൃത് നഗരം സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനും 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2025 ഓടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആധുനികവത്കരണം പൂര്‍ത്തിയാകും. തൃശൂരിന്റെ സാംസ്‌കാരിക പാരമ്പര്യവും തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് നടപടി. സൂപ്പര്‍മാര്‍ക്കറ്റ്, വിശ്രമ സങ്കേതം എന്നിവ ഉള്‍പ്പെടെ വിശാല സൗകര്യങ്ങളായിരിക്കും റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കുക.

റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി അദ്ധ്യക്ഷന്‍ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ അവലോകനത്തിനായി 12 അംഗ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. എറണാകുളം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ ആധുനികവത്കരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 52 റെയില്‍വേ സ്റ്റേഷനുകളാണ് ഇത്തരത്തില്‍ വിമാനത്താവള നിലവാരത്തില്‍ ഉയരുക.

Related Articles

Latest Articles