Wednesday, October 14, 2026

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും എസ്എഫ്ഐക്ക് വിമര്‍ശനം

പത്തനംതിട്ട: എസ്എഫ്ഐക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. എഐഎസ്എഫിന്‍റെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എസ്എഫ്ഐക്കെതിരെ കടുത്ത വിമർശനം ഉണ്ടായത്. ക്യാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം നല്‍കാത്തത് എസ്എഫ്ഐ ആണെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ എസ് യുവില്‍ നിന്നോ എ ബി വി പിയില്‍ നിന്നോ ക്യാമ്പസുകളില്‍ എഐഎസ്എഫിന് യാതൊരു ഭീഷണിയും നേരിടുന്നില്ല. എന്നാല്‍ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐയില്‍ നിന്നാണ് എഐഎസ്എഫിന് ഏറ്റവും അക്രമം നേരിടേണ്ടി വന്നതെന്നും ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു

യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

Related Articles

Latest Articles