Monday, January 12, 2026

വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ? ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം, പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ് എന്ന് ഐഷ സുല്‍ത്താന

കൊച്ചി: പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നിരിക്കുകയാണ്. ഇപ്പോഴിതാ വിമര്‍ശനവുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന രംഗത്ത് വന്നിരിക്കുകയാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഐഷ, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മാത്രമല്ല സ്ത്രീകൾക്ക് ഇസ്ലാം മതം നിരവധി അവകാശങ്ങൾ കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ഐഷ സുല്‍ത്താന ചോദിച്ചു. പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണെന്നും ഇല്ലെങ്കിൽ, ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ഐഷ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആകാശം രക്തനിറത്തിൽ, ‘വിചിത്ര’ ആകാശത്തെ കണ്ട് ഭയന്ന് പ്രദേശവാസികൾ
ഒരു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല… കാരണം… ഇതൊരു ജനാധിപത്യ രാജ്യമാണ്
ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ…?
1: സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിൽ പറയുന്നത്…
2: ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്….
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നു…
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്…
ഇത്രയും അവകാശങ്ങൾ സ്ത്രീകൾക്ക് ഇസ്ലാം മതം കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്…
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്…
ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും…

Related Articles

Latest Articles