Thursday, May 23, 2024
spot_img

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ചെയ്യേണ്ടത് ഇങ്ങനെ…

 

നമുക്ക് വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ, മാനസിക സമ്മർദം , വിഷാദം, സന്താനങ്ങൾ മൂലം ദുരിതം, ബന്ധുജനകലഹം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം. വ്യാഴപ്രീതിക്കായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം.
കൂടാതെ വ്യാഴപ്രീതികരമായ

‘ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം’

എന്ന മന്ത്രം നിത്യവും ജപിക്കുന്നതും ദോഷപരിഹാരമാണ്

വിഷ്ണുഭജനത്തോടെ വ്യാഴാഴ്ചദിവസം വ്രതം അനുഷ്ഠിക്കുക എന്നതാണ് ഏറ്റവും ഉത്തമമായ പരിഹാരമാർഗം.

വ്യാഴാഴ്ചവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?

12 അല്ലെങ്കിൽ 16 വ്യാഴാഴ്ച അടുപ്പിച്ചോ മാസത്തിൽ ഒന്നോ എന്ന രീതിയിൽ വ്രതം അനുഷ്ഠിക്കാം. എല്ലാ വ്രതങ്ങൾ പോലെ മനഃശുദ്ധി , ശരീരശുദ്ധി എന്നിവ പ്രധാനം. തലേന്ന് സൂര്യാസ്തമയത്തിനു ശേഷം അരിയാഹാരം ഉപേക്ഷിക്കുക. പിറ്റേന്ന് ഉപവാസത്തോടെയോ ഒരിക്കലോടെയോ വ്രതം എടുക്കാം. വ്രതദിനത്തിൽ കഴിയാവുന്നത്ര തവണ “ഓം നമോ നാരായണായ ” മന്ത്രം ജപിക്കുക. മഹാവിഷ്ണു പ്രീതികരമായ മാർഗമാണ് വസ്ത്രദാനം- പ്രധാനമായും മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ.

അന്നേദിവസം ഭവനത്തിൽ പാൽപായസം തയ്യാറാക്കി ദാനം ചെയ്യുന്നതും ഉത്തമമത്രേ. ഈ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ സന്താനലബ്‌ധി , സന്താനങ്ങൾക്ക് ഉയർച്ച , സാമ്പത്തിക ഉന്നമനം, ഭാഗ്യവർധന എന്നിവയാണ് ഫലം.

പ്രഭാതത്തിൽ നെയ് വിളക്ക് കൊളുത്തി ഗായത്രി ജപത്തിനു ശേഷം വിഷ്ണുഗായത്രി ജപിക്കുക . ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ നൂറ്റെട്ട് തവണ ജപിക്കുന്നതും വിഷ്ണു സഹസ്രനാമം ജപിക്കുന്നതും സത്‌ഫലം നൽകും. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഭാഗ്യസൂക്ത മന്ത്രം ജപിക്കുന്നത് അത്യുത്തമം .

വിഷ്ണുഗായത്രി മന്ത്രം

ഓം നാരായണായ വിദ്മഹേ

വാസുദേവായ ധീമഹി

തന്നോ വിഷ്ണു: പ്രചോദയാത്.

(ഒൻപത് പ്രാവശ്യം വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർധനയും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.)

വ്യാഴാഴ്ച ദിനത്തിൽ മഞ്ഞ വസ്ത്രം ധരിക്കുന്നതും ചന്ദനം തൊടുന്നതും ഭഗവാന് ഏറ്റവും പ്രിയങ്കരമായ തുളസിച്ചെടി നനയ്ക്കുന്നതും ഐശ്വര്യ വർധനയ്ക്കു കാരണമാകും. വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക് , തുളസിമാല , ഭാഗ്യസൂക്ത അർച്ചന എന്നിവ സമർപ്പിയ്ക്കുന്നതും നന്ന് . വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം കഴിവതും സസ്യാഹാരം ശീലിക്കുക. ഭഗവാൻ മഹാവിഷ്ണുവിനൊപ്പം ശ്രീരാമന്റെയും ദേവഗുരുവായ ബൃഹസ്പതിയുടെയും അനുഗ്രഹം ഈ വ്രതാനുഷ്ഠാനം കൊണ്ട് ലഭിക്കുന്നു.

(കടപ്പാട്)

Related Articles

Latest Articles