ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ന്റെ ട്രെയിലർ പുറത്തുവിട്ടു. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററിലെത്തും. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.
31 വിവാഹാലോചനകളിലൂടെ കടന്നുപോകുന്ന ഒരു സാധാരണക്കാരിയുടെ ജീവിതമാണ് സിനിമയിൽ കാണുന്നത്. തുടർന്ന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ബി എഡ് കഴിഞ്ഞ പ്രൈമറി സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ച്ചന 31 നോട്ട് ഔട്ടിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇന്ദ്രൻസ്, രമേഷ് പിഷാരടി, ലുക്ക്മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ.

