Sunday, May 12, 2024
spot_img

പോസ്റ്റർ ഒട്ടിച്ചവർ പടിക്ക് പുറത്ത് : കാ​ന​ത്തി​നെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​രെ സി​പി​ഐ പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: കാ​നം രാ​ജേ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​ർ പതിച്ച തങ്ങളുടെ നേതാക്കളെ സി​പി​ഐ പാർട്ടിയിൽ നിന്ന് പു​റ​ത്താ​ക്കി. എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ ജ​യേ​ഷ്, ഷി​ജു എ​ന്നി​വ​രെ​യും കി​സാ​ൻ​സ​ഭ നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നെ​യു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്. ജ​യേ​ഷി​നെ​യും ഷി​ജു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരുന്നു . ഇതിനുപിന്നാലെയാണ് പാ​ർ​ട്ടി ന​പ​ടി.

എ​ഐ​വൈ​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ് ജ​യേ​ഷ്. മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​ണ് ഷി​ജു. കൃ​ഷ്ണ​കു​മാ​ർ കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയ വാഹനം ഓടിച്ചത് കൃ​ഷ്ണ​കു​മാറാണ്. ഒളിവിലുള്ള ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ​യെ​യും മ​റ്റ് സി​പി​ഐ നേ​താ​ക്ക​ളെ​യും എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി ന്യാ​യീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​സ്റ്റ​ർ പ​തി​ച്ച​തെ​ന്നാണ് അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

ഇ​വ​ർ എ​ത്തി​യ കാ​ർ രാ​വി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പു​ന്ന​പ്ര സ്വ​ദേ​ശി​യു​ടെ കാ​റി​ൽ എ​ത്തി​യാ​ണ് ഇ​വ​ർ പോ​സ്റ്റ​ർ പ​തി​ച്ച​ത്. ഇ​യാ​ൾ കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​യാ​ളാ​ണ്. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ​നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോസ്റ്റർ ഒട്ടിച്ചവർ ഉപയോഗിച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ർ ക​ണ്ടെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​സ്റ്റ​ർ പ​തി​ച്ച​വ​രെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles